കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ട് സംഭാവന നല്‍കി നടന്‍ മോഹന്‍ലാല്‍. നാളെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, അസിമോവ് റോബോട്ടിക്‌സ് സിഇഒ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് റോബോട്ടിനെ കൈമാറും.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

