കോഴിക്കോട്: കോവിഡ് ബാധിതനുമായി സമ്പർക്കം പുലര്‍ത്തിയ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. 12 പേരോടാണ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്
സൂപ്രണ്ടുമാര്‍ അടക്കമുള്ള നാല് പേരാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. രോഗം സ്ഥിരീകരിക്കപ്പെട്ട കാസര്‍കോട് സ്വദേശിയുമായി സമ്പർക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം.
മാര്‍ച്ച് 11 രാവിലെ 7.45നാണ് കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നത്. പുലര്‍ച്ചെ 2.30ന് ദുബൈ വിമാനത്താവളത്തില്‍നിന്ന് ഐ.എക്സ് 344 എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലേക്കായിരുന്നു യാത്ര. ലഗേജുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുറെനേരം ചിലവഴിച്ചിരുന്നു.

