Monday, May 13, 2024
spot_img

കൊവിഡ് 19: രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തി

ദില്ലി: കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കര്‍ശന നിയന്ത്രണത്തിലേക്ക് രാജ്യം. ട്രെയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച വരെയാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത്. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനം. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കും

പഞ്ചാബും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യസര്‍വ്വീസ് ഒഴികെയുള്ളവയ്ക്കാണ് ലോക്ക്ഡൗണ്‍. അവശ്യ സര്‍വ്വീസുകളുടെ വിശദമായ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്ത് എറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ നിലവില്‍ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ വന്‍ വര്‍ധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

Related Articles

Latest Articles