Tuesday, May 28, 2024
spot_img

കാര്യങ്ങൾ കൈവിട്ടു,കൊടുങ്ങല്ലൂരിൽ എത്തിയത് 1500ആളുകൾ

കൊടുങ്ങല്ലൂര്‍: കോവിഡ് 19 നിയന്തണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശ്രീകുരുംബക്കാവില്‍ ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് എത്തിയത് 1500ഓളം പേര്‍. ഭക്തര്‍ എത്തുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളിയെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കോഴിക്കല്ല് മൂടല്‍ ചടങ്ങില്‍ അവകാശികളായ ഭഗവതി വീട്ടുകാരും, വടക്കന്‍ മലബാറില്‍ നിന്നുള്ള തച്ചോളി തറവാടിനെ പ്രതിനിധാനം ചെയ്ത്‌ എത്തുന്നവരും ആളുകളെ കുറച്ചിരുന്നു. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭരണി മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞുനില്‍ക്കണമെന്നും ദേവസ്വം ബോര്‍ഡുമടക്കമുള്ളവര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും അത് അവഗണിച്ചാണ് ഭക്തര്‍ ഒത്തുകൂടിയത്.

Related Articles

Latest Articles