കണ്ണൂര്‍: ആള്‍ക്കൂട്ടത്തോടെ ജുമാ നമസ്‌കാരം നടത്തിയ കണ്ണൂര്‍ പിലാത്തറ മുസ്ലിം പള്ളി കമ്മറ്റിക്ക് എതിരെ പരിയാരം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്കുള്ള പ്രാര്‍ഥനയ്ക്ക് അഞ്ഞുറോളം വിശ്വാസികള്‍ എത്തിയിരുന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ജില്ല കലക്ടറും, എസ് പിയും മഹല്‍ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതൊക്കെ ലംഘിച്ചാണ് പളളിക്കമ്മിറ്റി നിരവധിയാളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ചടങ്ങുകൾ നടത്തിയത്.

