Categories: ObituarySports

കാൽപന്തിൽ ഇതിഹാസം തീർത്ത ചുനി ഗോസ്വാമി വിടവാങ്ങി

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെയാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്‍െറ ക്യാപ്​റ്റ​നായിരുന്നു അദ്ദേഹം .

ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റില്‍ ബംഗാളിനേയും അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്​. 1956 നും 64 നും ഇടയില്‍ ഇന്ത്യയ്ക്ക് വേണ്ടി 50 മത്സരങ്ങളാണ് ചുനി ഗോസ്വാമി കളിച്ചിട്ടുള്ളത്. 1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയതിന്​ പുറമേ ഗോസ്വാമിയുടെ ക്യാപ്​റ്റന്‍സിക്ക്​ കീഴില്‍ 1964ലെ ടൂര്‍ണമെൻ്റില്‍ ഇന്ത്യ റണ്ണേഴ്​സ്​ അപ്​ ആവുകയും ചെയ്​തിട്ടുണ്ട്​. ബര്‍മ്മക്കെതിരെ അന്ന്​ നേരിയ മാര്‍ജിനിലാണ്​ ഇന്ത്യ ഫൈനലില്‍ തോറ്റത്​.

മോഹന്‍ ബഗാന്​ വേണ്ടിയും അദ്ദേഹം ബൂട്ട്​ ധരിച്ചിട്ടുണ്ട് ​.1960ലെ റോം ഒളിംപിക്സിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. 1957ലാണ്​ ഗോസ്വാമി അന്താരാഷ്​ട്ര കരിയര്‍ ആരംഭിച്ചത്​. 1964ല്‍ 27ാം വയസില്‍ അന്താരാഷ്​ട്ര ഫുട്​ബോളില്‍ നിന്ന്​ വിരമിക്കുകയും ചെയ്​തു . ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും അദ്ദേഹം ശക്​തമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്​. 1963 ല്‍ അര്‍ജുന അവാര്‍ഡും 1983 ല്‍ പത്മശ്രീയും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

10 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

11 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

11 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

12 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

12 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

12 hours ago