Sunday, October 4, 2026

കിം ജോംഗ് ഉൻ കൊറോണപ്പേടിയിൽ ഒളിച്ചിരിക്കുന്നു?

സോള്‍ : ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പറ്റിയുള്ള അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി തുടങ്ങിയിട്ട് എന്നാൽ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കിം പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്ക്കുകയാണെന്നാണ് പുതിയ വാര്‍ത്ത.ഉത്തരകൊറിയയുടെ അയല്‍ക്കാരായ ദക്ഷിണ കൊറിയയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കിം യോന്‍ ചുല്‍ എന്ന ദക്ഷിണ കൊറിയന്‍ മന്ത്രിയാണ് കിമ്മിനെ സംബന്ധിച്ച പുതിയ പ്രസ്ഥാവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

കിം അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത നേരത്തെ തന്നെ ദക്ഷിണ കൊറിയന്‍ അധികൃതര്‍ തള്ളിയിരുന്നു. മരിച്ചെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകളാണ് ദിവസങ്ങളായി വന്നത്. അസ്വഭാവികമായ ഒന്നും ഉത്തര കൊറിയയില്‍ നടക്കുന്നില്ലെന്നായിരുന്നു ദക്ഷിണ കൊറിയ വ്യക്തമാക്കിയത്.

അതേ സമയം, കിമ്മിന് ഹൃദയ ശസ്ത്രക്രിയയ്ക്ക വിധേയനായെന്ന വാര്‍ത്ത തള്ളിയിട്ടില്ല. ഉത്തര കൊറിയന്‍ അധികൃതര്‍ പറയുന്നത് രാജ്യത്ത് ഒരൊറ്റ കൊവിഡ് കേസ് പോലുമില്ലെന്നായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് ചൈനയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു ഉത്തര കൊറിയന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ കോവിഡ് ഇല്ലെന്ന ഉത്തര കൊറിയന്‍ വാദം തളളി.

Related Articles

Latest Articles