Wednesday, May 15, 2024
spot_img

കിമ്മിന്റെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ വളർത്തുനായകൾക്ക് പോലും രക്ഷയില്ല. ബലമായി നായ്ക്കളെ പിടിച്ചെടുത്തു ഭക്ഷണമാക്കാൻ ഭ്രാന്തൻ ഉത്തരവുമായി വടക്കൻ കൊറിയ

ദില്ലി: കിമ്മിന്റെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ വളർത്തുനായകൾക്ക് പോലും രക്ഷയില്ല. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയുടെ ചില ഭാഗങ്ങളിലും നായ മാംസം ഒരു രുചികരമായ വിഭവമായി ആണ് കണക്കാക്കപ്പെടുന്നത്. എന്നാൽ നിങ്ങളുടെ വളർത്തുമൃഗമായ നായയെ ഇറച്ചി കടയിൽ ഏൽപ്പിക്കേണ്ടിവരുമെന്ന് സങ്കൽപ്പിക്കാൻ കഴിയുമോ. ബലമായി വളർത്തു നായ്ക്കളെ പിടിച്ചെടുത്തു ഭക്ഷണമാക്കാൻ ഒരുങ്ങുകയാണ് വടക്കൻ കൊറിയ .കിം ജോങ് ഉൻ ആണ് ഈ ഭ്രാന്തൻ ഉത്തരവ് ഇറക്കിയത്.

നായ്ക്കൾ, പ്രത്യേകിച്ച് വളർത്തുമൃഗങ്ങൾ, അവർ താമസിക്കുന്ന വീടുകളിൽ കുടുംബമാണ്. എന്നാൽ ഉത്തരകൊറിയയിലെ വിചിത്ര നേതാവിന് അത് ഒന്നും മനസിലാകില്ല . മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ഉത്തര കൊറിയ ഭക്ഷ്യ വിതരണ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അതിനെ തുടർന്ന് കിം ജോങ് ഉൻ ജനങ്ങളുടെ വളർത്തുമൃഗങ്ങളെ മാംസമാക്കി മാറ്റാൻ ഉത്തരവിട്ടതായാണ് വിവരം.
കിം ജോങ് ഉൻന്റെ ഉത്തരവ് പ്രകാരം റെസ്റ്റോറന്റുകൾ വളർത്തുമൃഗങ്ങളെ മാംസമാക്കി മാറ്റുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Related Articles

Latest Articles