Wednesday, October 14, 2026

കുവൈറ്റിൽ കോവിഡിന്റെ പടയോട്ടം ; രോഗികളുടെ എണ്ണം ഏറുന്നു

കുവൈത്ത് : കുവൈത്തില്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു. പു​തു​താ​യി 85 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാജ്യത്തെ ആ​ കോവിഡ് കേസുകളുടെ എണ്ണം 2080 ആയി. പുതിയ രോഗികളില്‍ 37 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1169 ആയി.

അതേസമയം, കോവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.63 വയസ്സുള്ള സോമാലിയന്‍ പൗരനും, 59 വയസ്സുള്ള ബംഗ്ലാദേശ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ പതിനൊന്നായി. കോവിഡ് ചികിത്സയിൽ കഴിഞ്ഞവരിൽ 45 പേര്‍ സുഖം പ്രാപിച്ചു.ഇതോടെ ആകെ 412 പേര്‍ക്കാണ് അസുഖം ഭേദമായത്. നിലവില്‍ 1657 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 46 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Latest Articles