Sunday, January 11, 2026

കെ ടി സി സി യുടെ ഒഴുകുന്ന ഹോട്ടൽ, ഇനി മുങ്ങിയ ഹോട്ടൽ

തിരുവനന്തപുരം: കെടിഡിസി ഫ്ളോട്ടിംഗ് റെസ്റ്റൊറന്റ് കായലില്‍ മുങ്ങി. തിരുവനന്തപുരം വേളിയിലെ കെടിഡിസിയുടെ ഫ്ളോട്ടിംഗ് റെസ്റ്റൊറന്റാണ് മുങ്ങിയത്.

ഒരു നില പൂര്‍ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. ഓഖി ചുഴലിക്കാറ്റില്‍ തകര്‍ന്ന് പ്രവര്‍ത്തനം നിലച്ച റെസ്റ്റോറന്റ് 70 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചിട്ട് ആറുമാസം മാത്രമേ ആയുള്ളൂ. നിര്‍മാണത്തിലെ അപാകതയാണ് മുങ്ങാന്‍ കാരണമെന്നാണ് ആക്ഷേപം. എന്നാല്‍ ഇക്കാര്യം നവീകരിച്ച സ്വകാര്യ കമ്പനി നിഷേധിച്ചു. വിഷയത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും റെസ്റ്റൊറന്റ് വെള്ളത്തില്‍ നിന്നും ഉയര്‍ത്തുമെന്നും കെടിഡിസി എംഡി കൃഷ്ണ തേജ പറഞ്ഞു.

Related Articles

Latest Articles