Monday, May 6, 2024
spot_img

ഭക്തരില്ലാതെ, ശബരിമല നാളെ തുറക്കും

ശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര തിരുനട നാളെ വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും.

കൊവിഡ് 19 ന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ കണക്കിലെടുത്ത് ഈ മാസവും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുകയില്ല. തിരുനട തുറക്കുന്ന 14 മുതല്‍ അടക്കുന്ന 19 വരെ പതിവ് പൂജകള്‍ മാത്രമെ ഉണ്ടാവുകയുള്ളൂ.

5 ദിവസങ്ങളില്‍ നട തുറക്കുന്നതിലും അടക്കുന്നതിലും സമയക്രമീകരണം വരുത്തിയിട്ടുണ്ട്. പ്രത്യേക പൂജകളായ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം ,പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാവില്ല. 19 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ നടത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles