Sunday, May 19, 2024
spot_img

കെ എ എസ് പ്രിലിമിനറി ഫലം ആഗസ്റ്റ് 26 ന്;മാറ്റി വെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തുമെന്ന് പി എസ് സി ചെയർമാൻ

തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷാഫലം ഓഗസ്റ്റ് 26ന് പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. നാലു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷയെഴുതിയത്. 3000 മുതല്‍ 4000 വരെ ഉദ്യോഗാര്‍ഥികളെ സ്ട്രീം ഒന്നില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രീം 2ലും 3ലും ആനുപാതികമായ രീതിയില്‍ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തും. മെയിന്‍ പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് കൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മാറ്റിവെച്ച പി എസ് സി പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല, ഇതുവരെ നടത്തിയ പരീക്ഷകളുടെ ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം’ കൂട്ടിച്ചേർത്തു

Related Articles

Latest Articles