സിംഗപ്പൂർ: കോവിഡിന് ജനിതക വ്യതിയാനം സംഭവിക്കുന്നത് നല്ലതെന്ന് വിദഗ്ധർ. ഇത് സംബന്ധിച്ച റിപ്പോർട്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് പുറത്തുവിട്ടത്. സിംഗപ്പൂരിലും ജനിതക വ്യതിയാനം കണ്ടെത്തിയതായി രാജ്യത്തെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സീനിയർ കൺസൾട്ടന്റും അമേരിക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഇൻഫെക്റ്റിയസ് ഡിസീസിന്റെ പ്രസിഡന്റുമായ പോൾ തമ്പ്യാ പറഞ്ഞു.
യൂറോപ്പിലെ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ വ്യാപനം മാരകമല്ലെന്നും കുറഞ്ഞ മരണനിരക്കാണെന്നു തെളിവുകളുണ്ടെന്നും പോൾ തമ്പ്യ പറഞ്ഞു. വാക്സിൻ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാംക്രമികശേഷി കൂടുതലാണെങ്കിലും മരണനിരക്ക് സാധ്യത കുറവുള്ള വൈറസ് ആയതുകൊണ്ട് അപകടം കുറവാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ നഗര-സംസ്ഥാന ആരോഗ്യ മന്ത്രാലയം ഈ വാർത്തയോട് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
നിലവില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ്19 – നേക്കാൾ 10 മടങ്ങ് കൂടുതല്‍ സാംക്രമികശേഷിയുള്ള രൂപാന്തരം സംഭവിച്ച ഇനത്തെ മലേഷ്യയില്‍ കണ്ടെത്തിയതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു . ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയ ഹോട്ടല്‍ ഉടമയില്‍നിന്നു രോഗവ്യാപനം ആരംഭിച്ച ക്ലസ്റ്ററിലാണ് കൂടുതല്‍ അപകടകാരിയായ കോവിഡ് വൈറസിനെ കണ്ടെത്തിയത്.
14 ദിവസത്തെ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് ഹോട്ടലുടമയെ സര്‍ക്കാര്‍ അഞ്ച് മാസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്.കൂടാതെ പിഴയും ഉണ്ട്. ഡി614ജി എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് മലേഷ്യയിലെ ഈ ക്ലസ്റ്ററിലെ 45 രോഗികളില്‍ മൂന്ന് പേരിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്.
യൂറോപ്പിലും യുഎസിലും കൂടുതല്‍ ഈയിനത്തിന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമായതായി തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

