Friday, May 3, 2024
spot_img

കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ മറികടന്ന്, കോടികൾ മുക്കാൻ കേരളം ഒരുങ്ങുന്നു

ദില്ലി: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും 4 സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

കൊറോണ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി പിണറായി സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

സ്‌കൈമെറ്റ്, വിന്‍ഡി, ഐബിഎം, എര്‍ത് നെറ്റ്വര്‍ക്‌സ് എന്നിവയ്ക്കാണ് ചുമതല. ദുരന്തനിവാരണഫണ്ടില്‍ നിന്ന് 10% തുകയാണ് ഇതിനായി വിനിയോഗിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles