തിരുവനന്തപുരം: കേരളത്തില് രണ്ടാമത്തെ കൊവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്കോളേജില് അതീവഗുരുതരാവസ്ഥയില് ചികിത്സയില് കഴിഞ്ഞിരുന്ന 69 കാരന് മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടില് അബ്ദുള് അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം. നേരത്തേ ദുബായില് നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാന് സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ജീവന്രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവന് നിലനിര്ത്തിയിരുന്നത്. 69 വയസുള്ള ഈ രോഗിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തില് ഇനിയും ഒരു നിഗമനത്തിലെത്താന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്ക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്മാരും ഇപ്പോള് നിരീക്ഷണത്തിലാണ്.
ഇദ്ദേഹം തോന്നയ്ക്കല് പിഎച്ച്സിയില് ആദ്യം രോഗലക്ഷണങ്ങളുമായി എത്തി. എന്നാല് പ്രാഥമിക ചികിത്സ നല്കി ആശുപത്രി അധികൃതര് തിരികെ വിട്ടു. പിന്നീട് മാര്ച്ച് 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്സിയിലെത്തി. തൊട്ടടുത്ത സര്ക്കാര് ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ അവിടത്തെ ഡോക്ടറാണ് ദിശ ആംബുലന്സില് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിച്ചത്.
മാര്ച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങില് ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്ച്ച് 20 വരെ ഇദ്ദേഹം പള്ളിയില് പോയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മാര്ച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില് ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…