Sunday, May 12, 2024
spot_img

കേരളം രക്ഷപ്പെടുന്നു

തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ നിന്ന് കേരളം മുക്തിയിലേക്ക്. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്നുമുതല്‍ പൊതുഗതാഗതം ഒഴിച്ച്‌ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രാബല്യത്തിലായി. ജില്ലകളില്‍ കാറ്റഗറി തിരിച്ചുള്ള ഇളവുകളാണ് പ്രാബല്യത്തിലായത്.

ഗ്രീന്‍ കാറ്റഗറിയിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബി കാറ്റഗറിയിലുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലുമാണ് ലോക്ക് ഡൗണില്‍ ഇളവുവരുന്നത്. ഇതില്‍ ഓറഞ്ച് ബി കാറ്റഗറിയിലുള്ള അഞ്ച് ജില്ലകളില്‍ ഭാഗിക ഇളവുകളാണ് അനുവദിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച 88 ഇടങ്ങളില്‍ ഒരു ഇളവുമില്ല. ഓറഞ്ച് എ കാറ്റഗറിയിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 ന് ഇളവ് പ്രാബല്യത്തില്‍ വരും.

Related Articles

Latest Articles