Sunday, April 28, 2024
spot_img

മൊബൈല്‍ ഫോണിന്റെ ഡെലിവറി ആരംഭിച്ചെന്ന് ഫ്‌ളിപ് കാര്‍ട്ട്

മുംബൈ: ഏപ്രില്‍ 20 മുതല്‍ മൊബൈല്‍ ഫോണിന്റെ ഡെലിവറി ആരംഭിച്ചെന്ന് ഫ്‌ളിപ്കാര്‍ട്ട്. കമ്പനി പുനരാരംഭിച്ചു. ആപ്പിള്‍, സാംസങ്, ഓപ്പോ, ഷവോമി, ഹോണര്‍, വിവോ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഭൂരിഭാഗം സ്മാര്‍ട്ട് ഫോണുകളുടെയും വില്‍പ്പനയ്ക്കായി തങ്ങളുടെ പ്ലാറ്റ്ഫോം തുറന്നു കൊടുക്കുമെന്നാണ് ഫ്‌ളിപ് കാര്‍ട്ട് അറിയിച്ചിരിക്കുന്നത്.

കൊറോണ മൂലമുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമുതല്‍ ഫ്ലിപ്പ്കാര്‍ട്ടും ആമസോണ്‍, പേടിഎം ഉള്‍പ്പെടെയുള്ള ഇകൊമേഴ്സ് കമ്പനികള്‍ അവശ്യ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് രാജ്യത്ത് വിതരണം ചെതിരുന്നത്. ആപ്പിള്‍ ഉപകരണങ്ങളില്‍, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 8 എന്നിവ പോലുള്ള പഴയ ഐഫോണ്‍ മോഡലുകള്‍ മാത്രമേ വാങ്ങാന്‍ ലഭ്യമാകൂ.

Related Articles

Latest Articles