Sunday, January 11, 2026

കേരളകോൺഗ്രസിൽ പോർ മുറുക്കുന്നു. അന്ത്യശാസനം തള്ളി ജോസ് വിഭാഗം. ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ വിപ്പ് പതിച്ച് ജോസ് പക്ഷം

തിരുവനന്തപുരം: വിപ്പിനെ ചൊല്ലി തർക്കം മുറുകുന്നതിനിടെ, എൽഎൽഎ ഹോസ്റ്റലിൽ ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ നോട്ടീസ് പതിച്ച് ജോസ് വിഭാഗം. നാളെ സമ്മേളനം തുടങ്ങാനിരിക്കെ, യുഡിഎഫ് നൽകിയ അന്ത്യശാസനം ജോസ് വിഭാഗം തള്ളിയിരുന്നു.

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് യുഡിഎഫ് അന്ത്യശാസനം നൽകിയിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പും പാലിക്കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് ഇന്നലെ തന്നെ ജോസ് കെ മാണി തള്ളുകയായിരുന്നു.

യുഡിഎഫ് കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

Related Articles

Latest Articles