Monday, November 2, 2026

കേരളത്തിലെ രോഗവ്യാപനം പ്രതിരോധത്തിലെ പാളിച്ചകൊണ്ടല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ചകൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍കേരളത്തില്‍ മരണനിരക്ക് 0.33 ശതമാനം മാത്രമാണ്. പരിശോധനയില്‍ കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ കണ്ടെത്തുന്നത് കേരളത്തില്‍ മാത്രമാണ്. എന്നാല്‍ ഇതൊന്നും അറിയാതെ ചിലര്‍ വിമര്‍ശനം നടത്തുകയാണ്. ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും പ്രതിപക്ഷം നല്‍കിയിട്ടില്ല. യാഥാര്‍ഥ്യം എത്രതവണ പറഞ്ഞിട്ടും ചിലര്‍ കേള്‍ക്കാന്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ പ്രവാസികള്‍ക്ക് എതിരാണെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായാണ് സര്‍ക്കാരെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles