Saturday, May 18, 2024
spot_img

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കണക്കില്‍ ഒരു കൊവിഡ് വൈറസ് ബാധിതന്‍ കൂടി ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മലപ്പുറത്ത് സ്ഥിരീകരിച്ച കൊവിഡ് ബാധിതരില്‍ ഒരാള്‍ ചികിത്സയില്‍ കഴിയന്നത് തിരുവനന്തപുരത്താണ്.

മലപ്പുറം സ്വദേശിയായ ആള്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗക്ഷണം കണ്ടതിനെ തുടര്‍ന്ന് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരത്ത് ഇത് വരെ ആകെ രോഗം സ്ഥിരീകരിച്ചത് 6 പേര്‍ക്കാണ്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം ഭേദമായി. വെള്ളനാട് സ്വദേശിയുടേയും , ശ്രീ ചിത്ര ആശുപത്രിയിലെ ഡോക്ടറുടേയും , ഇറ്റലിക്കാരന്റെയും രോഗമാണ് ഭേദമായത്. ബാക്കിയുള്ള രണ്ടു പേരും ഇന്നലെ മലപ്പുറത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആളും ഉള്‍പ്പെടെ മൂന്ന് പോരാണ് ചികിത്സയിലുള്ളത്

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രക്ഷപ്പെട്ട് മുങ്ങുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ തലവേദയായിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ പ്രത്യേക പോസ്റ്റര്‍ പതിപ്പിക്കാനാണ് തീരുമാനം.

ജിയോ ഫെന്‍സിംഗ് വഴി, വീടിന് പുറത്തിറങ്ങിയാല്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടുന്ന രീതിയില്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പും തടയാന്‍ കര്‍ശന നടപടിയാണ് എടുത്ത് വരുന്നത്. അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവച്ച കട ഉടമക്കെതിരെ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles