Saturday, October 31, 2026

ഐ സി സി തൽക്കാലം സ്റ്റംപെടുക്കുന്നു

തിരുവനന്തപുരം: കോവിഡ് വൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഐസിസി. ജൂണ്‍ 30 വരെയുള്ള മുഴുവന്‍ മത്സരങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഐസിസി തീരുമാനിച്ചു. 2020ലെ ടി20 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍, 2023ലെ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ എന്നിവയെല്ലാം ഇതോടെ ജൂണ്‍ 30ന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ. ഐസിസി ഇവന്റ്‌സ് മേധാവി ക്രിസ് ടെറ്റ്‌ലിയാണ് മുഴുവന്‍ മല്‍സരങ്ങളും നീട്ടി വച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതേസമയം, ലോ​ക​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24,071 ആ​യി. കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷം ക​ട​ക്കു​ക​യും ചെ​യ്തു. 531,799 പേ​രാ​ണ് ലോ​ക​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്.

Related Articles

Latest Articles