Saturday, May 18, 2024
spot_img

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി പ്രവേശന വിലക്കില്ല

തിരുവനന്തപുരം : കര്‍ണാടകയിലേക്ക് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കില്ല. എന്നാല്‍, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം വിലക്കുള്ളതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ളവര്‍ക്കും നിയന്ത്രണം ഉണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്നലെ പറഞ്ഞിരുന്നുവെങ്കിലും ഇതാണ് പിന്നീട് തിരുത്തിയത്.

കഴിഞ്ഞ രണ്ട് ദിവസം കര്‍ണാടകയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 80 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. ഇതേ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കര്‍ണാടക അറിയിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് മെയ് 31 വരെ പുതിയ പാസ് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ പാസിന് അപേക്ഷിച്ചവരെ പ്രവേശിപ്പിക്കും.ഇവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. അതേസമയം, സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം പുനരാരംഭിക്കും. അതേസമയം അന്തര്‍ജില്ലാ ട്രെയിന്‍, ബസ് സര്‍വീസുകളുണ്ടാവും. ബസ് ചാര്‍ജില്‍ വര്‍ധനവില്ല.

Previous article
Next article

Related Articles

Latest Articles