കണ്ണൂര്: കേരളത്തില് കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാള് കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് (71) ആണ് മരിച്ചത്. നാല് ദിവസമായി കണ്ണൂര് ഗവണ്മെന്റ് മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്ത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
ഇയാള്ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ 26 ന് പനിയും ജലദോഷവുമായി തലശേരിയില് ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നും തിരിച്ച് വീട്ടിലേക്ക് പോകുകയും ചെയ്തു.
എന്നാല് രോഗം മൂര്ഛിച്ചതോടെ 31 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം ആറിന് ന്യൂമോണിയ ബാധിച്ചതോടെയാണ് കോവിഡ് സംശയിച്ചത്.
കല്യാണം ഉള്പ്പെടെ നിരവധി ചടങ്ങുകളില് മെഹ്റൂഫ് പങ്കെടുത്തിട്ടുണ്ട്. മാര്ച്ച് 15 മുതല് മാര്ച്ച് 22 വരെ മാഹിയിലെ വിവിധ ഭാഗങ്ങളിലും ചൊക്ലിയിലും സഞ്ചരിച്ചു. ഇദ്ദേഹവുമായി അടുത്തിടപഴകിയ 25 പേരുടെ സ്രവ പരിശോധന നടത്തിയെങ്കിലും ആര്ക്കും രോഗം പകര്ന്നതായി കണ്ടെത്താനായിട്ടില്ല.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…