Categories: Kerala

കേരളത്തിൽ ചീഞ്ഞുനാറിയ മത്സ്യത്തിൻ്റെ ചാകര

കൊല്ലം: ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യ ലഭ്യത കുറഞ്ഞതോടെ പഴകിയ മത്സ്യക്കച്ചവടം തകൃതി. മത്സ്യഭക്ഷ്യസുരക്ഷാ വിഭാഗം വിവിധ ജില്ലകളില്‍നിന്ന് ചീഞ്ഞ മത്സ്യങ്ങള്‍ പിടികൂടി.

കൊല്ലം നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ 5.9 ടണ്‍ പഴകിയ മത്സ്യം പിടികൂടി. കൊല്ലം ബൈപാസ് വഴി രണ്ട് ലോറികളില്‍ കൊണ്ടുവന്ന മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.

പുന്നപ്ര ഭാഗത്ത് നിന്ന് കൊണ്ടുവന്ന ലോറിയാണ് ആദ്യം പിടിച്ചത്. ഇതില്‍ 1900 കിലോ ചെറിയ ചൂരയാണ് ഉണ്ടായിരുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തിച്ച മത്സ്യം പുന്നപ്രയില്‍ നിന്നാണ് ഈ കണ്ടെയ്‌നറില്‍ കയറ്റിയതെന്നാണ് സംശയം.

ഒരാഴ്ചയിലേറെ പഴക്കമുള്ള ഈ മത്സ്യം ചീഞ്ഞ് തുടങ്ങിയിരുന്നു. ചന്തകളിലെ മത്സ്യക്കച്ചവടക്കാര്‍ക്ക് കൈമാറാനായി കൊണ്ടുവന്നതെന്നായിരുന്നു വിശദീകരണം.

തൊട്ടുപിന്നാലെ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി പരിശോധിച്ചപ്പോള്‍ 4000 കിലോ ചീഞ്ഞ കേരച്ചൂരയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനത്തില്‍ എവിടെ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്ന് പലതവണ ചോദിച്ചിട്ടും വ്യക്തമായ മറുപടി നല്‍കിയില്ല.

തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തേക്ക് പോകുന്നുവെന്ന് മാത്രമായിരുന്നു മറുപടി. ഇന്നലെ രാവില ലോറിയുടെ ഉടമ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് ഉണക്ക മത്സ്യം നിര്‍മ്മിക്കാനായി കൊണ്ടുപോയതാണെന്ന് പറഞ്ഞെങ്കിലും വിശ്വാസത്തിലെടുത്തിട്ടില്ല. ഒരാഴ്ചയിലേറെ ഐസിട്ട് സൂക്ഷിച്ചിരുന്ന മത്സ്യം തണുപ്പ് പോയ ശേഷം വീണ്ടും ഐസിട്ടതാണെന്ന് പരിശോധനയില്‍ വ്യക്തമായി.

പിടിച്ചെടുത്ത മത്സ്യം പൂര്‍ണമായും നശിപ്പിച്ചു. അസഹ്യ ദുര്‍ഗന്ധം അനുഭവപ്പെട്ട ലോറികള്‍ പോളയത്തോട് ശ്മശാനത്തിലേക്ക് മാറ്റി. ലോറികളിലെ നാല് ജീവനക്കാരെയും കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു പരിശോധന നടത്തിയത്..

ആലപ്പുഴ, കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. എരുവയിലെ സുനീര്‍ കട്ടിശ്ശേരി എന്നയാളുടെ വീട്ടില്‍നിന്ന് വിപണനത്തിനായി കൊണ്ടുപോകുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തു.

കായംകുളം പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്ന് ഇന്നലെ രാത്രി വൈകിയാണ് ഇവ പിടികൂടിയത്. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര തുടങ്ങിയ മീനിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

കഴിഞ്ഞ ദിവസം ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലെ മത്സ്യ വിപണന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടായിരം കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

2 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

2 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

3 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

3 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

3 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

4 hours ago