Kerala Debt
കേരളത്തിൽ ജനിക്കാനിരിക്കുന്ന കുട്ടിക്ക് പോലും ഒരു ലക്ഷം രൂപ കടം!!! | FINANCE MINISTRY OF KERALA
ഇന്ന് സെപ്തംബർ 27. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഈ ദിവസം ലോകമാകെ ലോക ടൂറിസം ദിനമായി (World Tourism Day) കൊണ്ടാടുകയാണ്. കോവിഡ് മഹാമാരിയിൽ ചുഴറ്റിയെറിയപ്പെട്ട ഒരു പ്രധാന മേഖലയാണ് വിനോദസഞ്ചാര മേഖല. ആ മേഖല എങ്ങനെയെങ്കിലും കരകയറാൻ കൈകാലിട്ടടിച്ച് പതച്ചു തുഴയുമ്പോഴാണ് ലോക വിനോദസഞ്ചാര ദിനത്തിൽത്തന്നെ ഹർത്താൽ പ്രഖ്യാപിച്ച് കമ്മ്യുണിസ്റ്റുകൾ വീണ്ടും ശകുനം മുടക്കികളായി നാടിന് ശാപവും ബാധ്യതയുമാകുന്നത്.
പ്രധാനമായും മൂന്നു കാരണങ്ങളാണ് ഇപ്പോഴത്തെ (Kerala Debt) പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നു. ഒന്ന്, കൊവിഡും ലോക്ക്ഡൗണും. രണ്ട്, ജി.എസ്.ടി നഷ്ടപരിഹാരം വൈകിയത്. മൂന്ന് ഡിവിസീവ് പൂളില് കുറവുണ്ടായത്. കൊവിഡ് പ്രതിസന്ധിയും ജി.എസ്.ടി നഷ്ടപരിഹാരം നിലച്ചതും ഭാവിയിലും വെല്ലുവിളികളായി തുടരും. പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് കുറുക്കുവഴിയിലൂടെ (അതായത് സെസിലൂടെ) വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരാകട്ടെ സാമ്പത്തിക കേന്ദ്രീകരണത്തിനുള്ള നടപടികള്‍ തുടരുന്നു. ഉദാഹരണത്തിന് ബി.എച്ച്. രജിസ്ട്രേഷന്‍ ഭാവിയില്‍ സംസ്ഥാനങ്ങളുടെ മോട്ടോര്‍നികുതി വരുമാനമാകും ലക്ഷ്യമിടുക. പ്രതിസന്ധി മറികടക്കാന്‍ നികുതി വരുമാനം കൂട്ടുകയെന്ന പ്രതിവിധിയാണ് തോമസ് ഐസക് കണ്ടത്. എന്നാല്‍, നികുതി പിരിവ് കൂട്ടാനായില്ല. വരുമാനവര്‍ദ്ധന പത്തു ശതമാനത്തില്‍ താഴെ മാത്രം. പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്ന വില്‍പ്പന നികുതി ജി.എസ്.ടി വന്നതോടെ ഇല്ലാതാകുകയും ചെയ്തു.
അതായത്, വരുമാനം മുഴുവന്‍ കേന്ദ്രത്തിന്റെ കസ്റ്റഡിയിലായെന്നു ചുരുക്കം. സംസ്ഥാനവിഹിതം സമയത്ത് കിട്ടാതേയുമായി. കോടതി കയറുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ വല്ലതും കിട്ടും. അതും തുലോം തുച്ഛം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ വായ്പയെടുത്തോളാനാണ് കേന്ദ്രം പറയുന്നത്. പലിശഭാരം സംസ്ഥാനം വഹിക്കണം. അതായത് തരാനുള്ള പൈസ തരുന്നുമില്ല, വേണമെങ്കില്‍ കടം വാങ്ങിച്ചോ എന്നാണ് നിര്‍മലാ സീതാരാമന്റെ നിലപാട്. ആദ്യം എതിര്‍ത്തെങ്കിലും ജി.എസ്.ടിയുടെ കാര്യത്തിലെന്നപോലെ അധികകടം വാങ്ങാന്‍ കേരളവും തീരുമാനിച്ചു.
രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു. വരുമാനനഷ്ടം നികത്തണമെന്നുള്ള ബാധ്യത ഇനി കേന്ദ്രസര്‍ക്കാരിനില്ല. ജിഎസ്.ടിയില്‍നിന്നുള്ള വരുമാനം, വില്‍പ്പന നികുതിയില്‍നിന്നുള്ള വരുമാനത്തേക്കാള്‍ കുറവാണെങ്കില്‍ അത് അഞ്ച് വര്‍ഷം കേന്ദ്രം നികത്തും എന്നായിരുന്നു കരാര്‍. കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കിയിട്ട് അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്. 2022 ജൂലൈ കഴിഞ്ഞാല്‍ അതും നില്‍ക്കും. അതോടെ ഇപ്പോള്‍ അനുവദിച്ചു കിട്ടുന്ന തുക കൂടി ഇല്ലാതാകും. ജി.എസ്.ടി നടപ്പാക്കിയ ശേഷം 2017-18ല്‍ സാമ്പത്തിക വര്‍ഷത്തില്‍ 9 മാസത്തെ നഷ്ടപരിഹാരവിഹിതമായി 2,102 കോടി രൂപയും 2018-19ല്‍ 3,532 കോടിയും 2019-20ല്‍ 8,111 കോടിയും 2020-21ല്‍ 914 കോടിയുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
ഏറ്റവും ഒടുവില്‍ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 13,000 കോടി വായ്പയെടുക്കാനും അനുമതി നല്‍കി. ഈ വായ്പയില്‍ ഒരു വിഹിതം കേന്ദ്രം അടയ്ക്കുന്നതാണ് പാക്കേജ്. ഇതിനിടയില്‍ ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് 15,000 കോടിയോളം കിട്ടി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി, വായ്പാപരിധി 3 ശതമാനത്തില്‍നിന്നും അഞ്ചാക്കി കേന്ദ്രം ഉയര്‍ത്തി നല്‍കി അതുകൊണ്ടാണ് ഇപ്പോള്‍ ശമ്പളത്തിനും മറ്റുമായി വായ്പയെടുക്കാന്‍ തടസ്സമൊഴിവായത്. കൊവിഡ് സാഹചര്യത്തില്‍ നഷ്ടപരിഹാര വ്യവസ്ഥ അഞ്ചു വര്‍ഷം കൂടി കൂട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ബി.ജെ.പി സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നു.
കാലാവധി നീട്ടാന്‍ നിയമഭേദഗതി വേണ്ടിവരും. ജി.എസ്.ടി പുനഃസംഘടനയും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു. എവിടെയാണോ വിറ്റഴിക്കപ്പെടുന്നത് അവിടെ നികുതി ലഭിക്കുന്ന സംവിധാനമാണ് ജി.എസ്.ടി വിഭാവനം ചെയ്തത്. അതനുസരിച്ച് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി ഗുണകരമാകുമെന്നായിരുന്നു തോമസ് ഐസക്കിന്റെ കണക്കുകൂട്ടല്‍. അത് പാടേ പിഴച്ചു പോയി. കോഴിയിറച്ചി മുതല്‍ ഹോട്ടല്‍ ഭക്ഷണം വരെയുള്ള മേഖലകളില്‍ നികുതി പിരിവ് ഊര്‍ജ്ജിതമായില്ല.
buy visio professional 2019അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…