Sunday, May 19, 2024
spot_img

കേരളത്തിൽ 1725 പേര്‍ക്ക് കൂടി കോവിഡ്: ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇ​തി​ൽ 1572 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 94 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് 1,131 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വായി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 45 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 75 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്13 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത ആ​കെ മ​ര​ണം 169 ആ​യി.

31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂര്‍ ജില്ലയിലെ 5, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,50,332 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,697 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിള്‍, എയർപോര്‍ട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 12,05,759 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,49,766 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ് 2), തിരുനെല്ലി (8, 9, 11, 12, 14), കണ്ണൂര്‍ ജില്ലയിലെ പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18), കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ (14), ചേമഞ്ചേരി (4), കോട്ടയം ജില്ലയിലെ പാറത്തോട് (16), മുളക്കുളം (1), തൊടിയൂര്‍ (3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (വാര്‍ഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്ണപുരം (4), നൂറനാട് (9, 11), പുലിയൂര്‍ (1), താമരക്കുളം (1, 2, 6(സബ് വാര്‍ഡ്) , 7, 9), വള്ളിക്കുന്നം (3), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (13), ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), കൊല്ലം ജില്ലയിലെ പത്തനാപുരം (12, 14), മൈലം (11, 13, 15, 16), എറണാകുളം ജില്ലയിലെ അയ്യമ്പുഴ (9), കീഴുമാട് (7), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11), പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ (7), പ്രമാടം (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 571 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Related Articles

Latest Articles