Friday, May 3, 2024
spot_img

കേരളത്തെ കേന്ദ്രം കൈയയച്ച് സഹായിച്ചു: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പാക്കേജിലൂടെ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് കൈയയച്ച് സഹായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിന്റെ ദീര്‍ഘ കാലമായുള്ള ആവശ്യമാണ് വായ്പാ പരിധി ഉയര്‍ത്തണമെന്നുള്ളത്. അതംഗീകരിക്കപ്പെട്ടതടക്കം കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് കേന്ദ്ര ധനമന്ത്രിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് 40,,000 കോടി അധികമായി നല്‍കിയതു വഴി സാധാരണക്കാരന്റെ കൈകളിലേക്ക് നേരിട്ട് പണമെത്താനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്.

കൂടുതല്‍ പണം വായ്പയെടുക്കാന്‍ അനുവദിക്കുമ്പോള്‍ അതിന് ഉപാധികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനങ്ങളുടെ ഓവര്‍ ഡ്രാഫ്റ്റ് പരിധി 21 ദിവസമായി ഉയര്‍ത്തിയതും കേരളത്തിന് ഏറെ പ്രയോജനകരമാണ്. കേന്ദ്ര നികുതി വിഹിതവും ജിഎസ്ടി വരുമാന നഷ്ടം നികത്താനായി നല്‍കാമെന്നേറ്റിരുന്ന തുകയും ഏപ്രിലില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കി.

വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് മെച്ചപ്പെട്ട പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഓണ്‍ ലൈന്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വിഭാവന ചെയ്യുന്നു.

എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി ബ്ലോക്കുകളും എല്ലാ ബ്ലോക്ക് തലത്തിലും പബ്ലിക് ലബോറട്ടറികളും സ്ഥാപിക്കാന്‍ കേന്ദ്രം പണം നല്‍കുന്നതും കേരളത്തിന് പ്രയോജനകരമാണ്.

ഇനിയെങ്കിലും വിമര്‍ശനങ്ങളില്‍ മാത്രം ശ്രദ്ധിക്കാതെ കേരളം പദ്ധതികള്‍ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Previous article
Next article

Related Articles

Latest Articles