Tuesday, May 14, 2024
spot_img

കേരളാ സൈഗാൾ അരങ്ങൊഴിഞ്ഞു

കൊച്ചി;- പ്രശസ്ത അഭിനേതാവും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. കൊച്ചി പള്ളുരുത്തി സ്വവസതിയിലായിരുന്നു അന്ത്യം.107 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .

നാടകങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് . കേരളാ സൈഗാൾ എന്നറിയപ്പെടുന്ന ഇദ്ദേഹം തന്റെ ഏഴാം വയസിലാണ് ആദ്യമായി നാടകത്തിൽ അരങ്ങ് കുറിക്കുന്നത്. പതിനായിരത്തോളം നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പി ജെ ചെറിയാന്റെ മിശിഹാ ചരിത്രം എന്ന നാടകത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലാണ് അവസാനമായി പാടിയത് . 1912 മാര്‍ച്ച് 29നാണ് ജനനം. പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്.

മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം തുടങ്ങി നിരവധി നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒരുവര്‍ഷം 290 ഓളം വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു മായ. ഈ നാടകത്തില്‍ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലന്‍ വേഷവുമായിരുന്നു അവതരിപ്പിച്ചത്

Related Articles

Latest Articles