Tuesday, April 30, 2024
spot_img

കൊങ്കൺ റെയിൽ പാതയിൽ മണ്ണിടിച്ചിൽ. കൊങ്കൺ വഴിയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി.

തിരുവനന്തപുരം: കൊങ്കൺ റെയിൽ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്നു ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ലോകമാന്യതിലക്–തിരുവനന്തപുരം നേത്രാവതി സ്പെഷൽ 9 മുതൽ 20 വരെ റദ്ദാക്കി. ന്യൂഡൽഹി–തിരുവനന്തപുരം രാജധാനി സ്പെഷൽ 9, 11, 12, 16, 18 തീയതികളിലും തിരുവനന്തപുരം–ന്യൂഡൽഹി രാജധാനി സ്പെഷൽ 11,13,14,18,20 തീയതികളിലും റദ്ദാക്കി.

എറണാകുളം–നിസാമുദ്ദീൻ –എറണാകുളം മംഗള സ്പെഷൽ 9 മുതൽ 20 വരെ പനവേൽ, മിറാജ്, പുണെ വഴി തിരിച്ചു വിടും. നിസാമുദ്ദീൻ–എറണാകുളം തുരന്തോ 15ന് പുണെ, ഗുണ്ടക്കൽ, ജോലാർപേട്ട വഴി സർവീസ് നടത്തും. എറണാകുളം നിസാമുദ്ദീൻ തുരന്തോ 11, 15 തീയതികളിൽ ഈ റൂട്ടിലുടെയാകും സർ‌വീസ് നടത്തുക.

Related Articles

Latest Articles