Thursday, June 13, 2024
spot_img

കൊറോണകാലത്ത്‌ സ്ത്രീകളുടെ കൂട്ടത്തല്ല് ;വീഡിയോ കാണാം

ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം എന്ന് പറയുന്നത് പോലെ ലോക്ക്ഡൗണിനിടെ കൂട്ടത്തല്ല് …അതും സ്ത്രീകൾ തമ്മിൽ .ചേർത്തല കുത്തിയതോട് എട്ടാം വാർഡിലാണ് സ്ത്രീകളുടെ കൂട്ടയടി അരങ്ങേറിയത് . സ്ഥലവാസിയായ ഷീബ എന്ന സ്ത്രീ പലചരക്ക് സാധനം വാങ്ങാൻ കടയിൽ പോകാനായി അയൽവാസിയായ ബോധിനി എന്ന സ്ത്രീയുടെ പറമ്പൽ കൂടി കയറിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത് .

https://www.facebook.com/489203011483274/videos/2319613858142179/

ഷീബയെ ബോധിനി മർദ്ദിച്ചതിനെ തുടർന്ന് ബഹളം കേട്ട് ഓടിയെത്തിയ ഷീബയുടെ സഹോദരി ഷീജയെയും ബോധിനി മർദ്ദിച്ചു. ഇതോടെ ഷീബയും ഷീജയും തിരിച്ചാക്രമിച്ചു.
ഇതിനിടെ ബോധിനിയുടെ മകളും കൊച്ചുമകളും എത്തി ഇരുവരെയും മർദ്ദിച്ചു.അതോടെ കൂട്ടയടിയായി കമ്പും വടിയുമൊക്കെ ഉപയോഗിച്ചായിരുന്നു മർദ്ദനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ഇരു കൂട്ടർക്കുമെതിരെകേസെടുക്കുകയും ചെയ്തു.

ഒന്ന് പുറത്തിറങ്ങാൻ പോലുമാകാതെ കോവിഡ് മഹാമാരിയെ പേടിച്ചു കേരളം ഒന്നടങ്കം വീട്ടിലിരിക്കുന്ന സാഹചര്യത്തിലാണ് നിസ്സാരകാര്യത്തിനായുള്ള സ്ത്രീകളുടെ ഈ കൂട്ടയടി.ഏതായാലും ലോക്ക്ഡൗൺ കാലത്തേ ഈ കൂട്ടയടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്

Related Articles

Latest Articles