Monday, June 3, 2024
spot_img

കൊറോണയെ തുരത്താൻ സ്വയം മരുന്ന് കണ്ടുപിടിച്ചു കഴിച്ചു, യുവാവിന് ദാരുണാന്ത്യം

പാലക്കാട്: കൊറോണയെ നേരിടാൻ മരുന്നുണ്ടാക്കി കഴിച്ച് യുവാവ് മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശിയായ മംഗലത്ത് പ്രകാശനാണ്‌ (47) മരിച്ചത്.

ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

കാര്യമായി അസുഖമൊന്നുമില്ലായിരുന്നതായി വീട്ടുകാര്‍ സൂചിപ്പിച്ചു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്
അതേസമയം ഇയാള്‍ അസുഖം വരാതിരിക്കാനും പ്രതിരോധശക്തി കൂട്ടാനുമായി ഏതോ നാട്ടുവൈദ്യന്റെ നിര്‍ദേശം തേടിയതായി സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ പറയാനാവൂ എന്നും കല്ലടിക്കോട് പൊലീസ് പറഞ്ഞു.

Related Articles

Latest Articles