Thursday, October 15, 2026

കൊറോണയെക്കാൾ ഭയാനകം, മദ്യം

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യ ഷാപ്പുകൾ അടച്ചിരുന്നു. അതിന്‍ ഫലമായി മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണം കൂടി വരുന്നു. മദ്യം ലഭിക്കാത്തതാണ് ഇതിന് കാരണം . ഇന്നലെ മാത്രം മൂന്നു പേരാണ് ആത്‍മഹത്യ ചെയ്തത്. കുണ്ടറ പെരുമ്പു ഴ ഡാല്‍മിയ പാമ്പു റ ത്തുഭാഗം എസ്.കെ. ഭവനില്‍ പരേതനായ വേലു ആചാരിയുടെ മകന്‍ സുരേഷ് (38), കണ്ണൂര്‍ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനുസമീപം തട്ടാന്റെ വളപ്പില്‍ കെ.സി. വിജില്‍ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്ബില്‍ ബാവന്റെ മകന്‍ വാസു (37) എന്നിവരാണ്‌ മരിച്ചത്.

കയറ്റിറക്ക് തൊഴിലാളിയായ വിജില്‍ മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെമുതല്‍ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.

അവിവാഹിതനായ വാസു അമ്മയ്ക്കൊപ്പമാണ്‌ താമസിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വാസുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ടുദിവസമായി മദ്യം കിട്ടാത്തതിനാല്‍ ഇയാള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും മദ്യം കഴിക്കാനാകാത്തതിലുള്ള മാനസികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക്‌ കാരണമെന്നുമാണ് ബന്ധുക്കളും പ്രദേശത്തുള്ളവരും പോലീസിനോടു പറഞ്ഞത്.

Related Articles

Latest Articles