Sunday, May 19, 2024
spot_img

കൊറോണയ്ക്കിടയിൽ മോഷണം

വാഷിംഗ്ടണ്‍: കൊറോണ വന്നാലും ഭീതിയില്ലാത്തവരുണ്ട്. അവസരം കിട്ടുമെങ്കില്‍ മോഷണം നടത്തുന്നവർ. അമേരിക്കയിലെ അരിസോണയില്‍ ഒരു ക്ലിനിക്കില്‍ നിന്ന് മോഷ്ടാവ് അടിച്ചുമാറ്റിയത് ഇരുപത്തൊമ്പത് പരിശോധനാ കിറ്റുകളാണ്.

മാര്‍ച്ച്‌ ഇരുപതിന് നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ആണ് പൊലീസ് പുറത്തുവിട്ടു.

ഡ്രൈവർ എന്ന രീതിയിലാണ് ഇയാള്‍ അകത്തുകയറിയത്.
കിറ്റുകള്‍ അടിച്ചുമാറ്റി കടക്കുകയുമായിരുന്നു. അല്പസമയം കഴിഞ്ഞാണ് മോഷണവിവരം അധികൃതര്‍ അറിയുന്നത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

Related Articles

Latest Articles