Monday, June 10, 2024
spot_img

കൊറോണ കവിതയുമായി ജനമൈത്രി പൊലീസ്

കോഴിക്കോട്​: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാൻ കവിതയുമായി തൊട്ടില്‍പ്പാലം ജനമൈത്രി പൊലീസ്.സംസ്ഥാന പൊലീസി​​ൻ്റെ മുഖഛായ തന്നെ മാറ്റിയ നടപടിയായിരുന്നു ജനമൈത്രി പൊലീസി​​ൻ്റെ തുടക്കം​. കോവിഡ്​ കാലത്ത്​ ഒരുപാട്​ നല്ലകാര്യങ്ങളാണ് പൊലീസ്​ ചെയ്യുന്നത്. അബ്​ദുല്ലക്കുട്ടി രചിച്ച കവിത ആലപിച്ചിരിക്കുന്നത്​ ദീപയാണ്​​. ”തകര്‍ക്കണം തകര്‍ക്കണം നമ്മളീ കൊറോണ തന്‍ കണ്ണിയെ തുരത്തണം തുരത്തണം നമ്മളീ ലോകഭീതിയേ. ഭയപ്പെടേണ്ട, കരു​തലോടെ ഒരുമയോടെ നീങ്ങിയിടാം. മുന്നില്‍നിന്ന്​ പടനയിച്ച്‌​ കൂടെ നയിച്ച്‌​ പൊലീസും” എന്ന്​ തുടങ്ങുന്ന കവിത ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുൻപ് കേരള പൊലീസ്​ തയാറാക്കിയ ബോധവത്​കരണ വീഡിയോ അന്താരാഷ്​ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു.

Related Articles

Latest Articles