Tuesday, October 6, 2026

നിസമുദ്ദിനിൽ നടന്നത് കൊറോണ വ്യാപനം, ഒപ്പം വിസ ചട്ടലംഘനവും

ദില്ലി: ഇന്തോനേഷ്യയില്‍ നിന്നുള്ള 800 ഇസ്ലാം മതപണ്ഡിതരെ കരിമ്പട്ടികയില്‍ പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ലോക്ഡൗണ്‍ കാലഘട്ടത്തിലുള്ള വിസാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി.

മതപണ്ഡിതര്‍ എല്ലാവരും തബ് ലിഗ് ഇ ജമാഅത്ത് എന്ന സംഘടനയില്‍ പെട്ടവരാണ്. ഇരുന്നൂറോളം രാജ്യങ്ങളില്‍ ശാഖകളുള്ള സംഘടനയാണിത്. ഇന്ത്യയിലേക്ക് സന്ദര്‍ശക വിസയില്‍ വന്ന ഈ പണ്ഡിതന്മാര്‍, ദക്ഷിണ ഡല്‍ഹിയില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി മറ്റുള്ള നിരവധി പേരും ഈ ഒത്തുചേരലില്‍ പങ്കെടുത്തിരുന്നു.സര്‍ക്കാരിന് കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് ഏതാണ്ട് 8000 പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് വിലയിരുത്തുന്നത്.ഇവരില്‍ നിരവധി പേര്‍ക്ക് പിന്നീട് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

Related Articles

Latest Articles