Sunday, May 19, 2024
spot_img

കൊറോണ വിവരങ്ങൾക്കായി ഇതാ, പുതിയ ആപ്പ്

ദില്ലി :കൊറോണ വൈറസ് കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു അപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ ലോകാരോഗ്യ സംഘടന. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ അപ്ലിക്കേഷന്‍ ലഭ്യമാകും.

ലോകാരോഗ്യസംഘടന ഒരു ഓപ്പണ്‍ സോഴ്‌സായാണ് ഈ ആപ്പ് നിര്‍മ്മിക്കുന്നത്.

കൊവിഡ് 19 പാന്‍ഡെമിക് സമയത്ത് ഉപയോക്താവിനെ വാര്‍ത്തകള്‍, നുറുങ്ങുകള്‍, അലേര്‍ട്ടുകള്‍ എന്നിവ അറിയിക്കുന്നതിനും അതിലേറെ വിവരങ്ങളും നല്‍കുന്നതിനാണ് അപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ആഴ്ച ആദ്യം, ലോകാരോഗ്യ സംഘടന അതിന്റെ ചാറ്റ്‌ബോട്ട് പുറത്തിറക്കി, ഇത് കൊറോണ വൈറസിനെക്കുറിച്ചുള്ള മിഥ്യാധാരണകളെ തകര്‍ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. കോവിഡ് 19 ന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ അതിന്റെ ഉപയോക്താക്കളെ ഒരു പരിധി വരെ ഇതു സഹായിക്കും എന്നാണ് ലോകാരോഗ്യസംഘടന കരുതുന്നത്.

അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് തുടങ്ങി ആറു ഭാഷകളിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

Related Articles

Latest Articles