Tuesday, May 7, 2024
spot_img

ചരക്കു വണ്ടി ആക്രമിച്ചു, പച്ചക്കറികൾ നശിപ്പിച്ചു

തിരുവനന്തപുരം:കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ ആക്രമണം. കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്. മൈസുരൂവില്‍നിന്ന് വന്ന ലോഡ് പൂര്‍ണമായും നശിച്ച നിലയിലാണ്. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം ആണ് സംഭവം.

വാഹനം തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദിച്ചു.

അതേസമയം കേരളത്തിന് നേരിയ ആശ്വാസമായി പച്ചക്കറി ലോറികള്‍ കേരളത്തില്‍ എത്തി തുടങ്ങി. തമിഴ്നാട്ടിലും കര്‍ണാടകയിലും കുടുങ്ങി കിടന്ന ലോറികളാണ് ഇന്ന് എറണാകുളത്തും കോഴിക്കോടും എത്തിയത്.

Related Articles

Latest Articles