Tuesday, October 6, 2026

കൊല്ലത്ത് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം : ജില്ലയിൽ പരവൂരിൽ ശക്തമായ തിരയെ തുടർന്ന് കട്ട മരം മറിഞ്ഞ് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂർ തെക്കുംഭാഗം സ്വദേശിയായ സക്കറിയ (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ഇസുദ്ധീൻ എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരവൂർ തെക്കുഭാഗം പരക്കട പള്ളിക്ക് സമീപം പുലർച്ച ആറ് മണിയോടെയാണ് സംഭവമുണ്ടായത്. കടലിൽ മീൻ പിടിക്കാൻ പോയ നാലംഗ മൽസ്യത്തൊഴിലാളികളുടെ കട്ടമരം മറിയുകയായിരുന്നു. തുടർന്ന് സംഭവത്തിൽ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles