Friday, October 16, 2026

സുശാന്ത് സിംഗിന്റെ മരണം; കേസ് മുംബൈയിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

ദില്ലി: ബോളിവുഡ് യുവ നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്. ജസ്റ്റിസ് ഹൃഷികേശ് റോയുടെ നേതൃത്വത്തിലെ ബെഞ്ചാണ് വിധി പറയുന്നത്

സുശാന്തിന്റെ മരണം സംഭവിച്ചത് മുംബൈയിലായതിനാൽ ബിഹാർ പൊലീസിന് അന്വേഷണം സാധിക്കില്ലെന്നാണ് നടി റിയ ചക്രവർത്തിയുടെ വാദം. പട്‌ന പൊലീസിന്റെ എഫ്‌ഐആറിൽ സിബിഐ അന്വേഷണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. അതേസമയം , സുപ്രിംകോടതി നേരിട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാൽ എതിർപ്പില്ലെന്നാണ് നടിയുടെ നിലപാട്. സിബിഐ അന്വേഷണത്തെ മഹാരാഷ്ട്ര സർക്കാർ എതിർത്തിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ശ്രമമെന്ന് മഹാരാഷ്ട്ര സർക്കാർ ആരോപിച്ചപ്പോൾ, മുംബൈ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്യാത്തത് രാഷ്ട്രീയ സമ്മർദ്ദം കാരണമെന്ന് ബിഹാർ സർക്കാർ തിരിച്ചടിച്ചിരുന്നു. സിബിഐയും കോടതിയെ നിലപാട് അറിയിച്ചു.

Related Articles

Latest Articles