Tuesday, May 14, 2024
spot_img

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് തൃശൂർ കൊടുക്കില്ലെന്ന് പറഞ്ഞ നിമിഷ സജയൻ പെട്ടു

തൃശൂർ കൊടുക്കില്ല എന്ന പറഞ്ഞ നിമിഷ സജയനെ ഓർമ്മയുണ്ടോ ? പാർലമെന്റ് പാസ്സാക്കിയ CAA നിയമത്തിനെതിരെ സമരത്തിനിറങ്ങിയ സിനിമാക്കാരുടെ മുന്പന്തിയിലായിരുന്നു നിമിഷ. ബിജെപി സ്ഥാനാർത്ഥിയായി തൃശൂരിൽ മത്സരിച്ച സുരേഷ്‌ഗോപിയെ പരിഹസിച്ച് കൊണ്ടാണ് ആണ് നിമിഷ അങ്ങനെ പറഞ്ഞത്. അന്തമായ ബിജെപി വിരുദ്ധതയാണ് നിമിഷയെ പോലെയുള്ള താരങ്ങളെ അന്ന് സമരവേദിയിലെത്തിച്ചത്. ഈ വിരോധത്തിന് കാരണമെന്താണെന്ന് തെളിയുകയാണിപ്പോൾ. താരത്തിന്റെ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിക്കലാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പ്രമുഖ ബിജെപി നേതാവ് Sandeep.G.Varier ആണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടത്.
ഇന്ന് ഉച്ചക്ക് 12 മണിക്ക് മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ പുറത്തു വിടുന്നു. നികുതിയടക്കണം എന്ന് പണ്ടേ പറഞ്ഞതാണ്. ഇങ്ങനെയാണ് അദ്ദേഹം ആദ്യം ഫേസ് ബുക്കിൽ കുറിച്ചത്. തുടർന്ന് 12 മണിയോടെ വിശദവിവരങ്ങൾ പുറത്ത് വിടുകയായിരുന്നു.
പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്. പോസ്റ്റിനോടൊപ്പം ജിഎസ്ടി ഇന്റലിജൻസ് പുറത്ത് വിട്ട രേഖയും ഉണ്ട്.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ്‌ നായർ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു.

സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് .
ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ… ഇങ്ങനെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ് അവസാനിക്കുന്നത്.

Related Articles

Latest Articles