Monday, May 6, 2024
spot_img

ഒരു യുദ്ധത്തില്‍ ഇന്ത്യ നടത്തിയ ചെറുത്തുനില്‍പ്പിനെ കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥ; വിവേക് അഗ്നിഹോത്രിയുടെ ‘ദ വാക്‌സിന്‍ വാര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യയുടെ കൊറോണപോരാട്ടം ഇനി സിനിമയാകും. ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം ദ വാക്‌സിന്‍ വാറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റ് 15 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

വാക്‌സിന്‍ വാര്‍ നിങ്ങള്‍ക്ക് മുമ്പിൽ അവതരിപ്പിക്കുന്നു. ഒരു യുദ്ധത്തില്‍ ഇന്ത്യ നടത്തിയ ചെറുത്തുനില്‍പ്പിനെ കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥ. ശാസ്ത്രവും ധൈര്യവും മഹത്തായ ഇന്ത്യന്‍ മൂല്യങ്ങളും അതില്‍ വിജയിച്ചു’ എന്ന ക്യാപ്ഷനോടെയാണ് വിവേക് അഗ്നിഹോത്രി റിലീസ് തിയതി പ്രഖ്യാപിച്ചത്.

ദ വാക്‌സിന്‍ വാര്‍ വൈദ്യശാസ്ത്ര രംഗത്തെയും ശാസ്ത്രജ്ഞരുടെയും അനന്തമായ പിന്തുണയ്‌ക്കും സമര്‍പ്പണത്തിനുമുള്ള ആദരവാണെന്ന് വിവേക് അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷി പറഞ്ഞു. ശാസ്ത്രജ്ഞരുടെ വിജയമാണ് ചിത്രത്തില്‍ ആഘോഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദി,ഇംഗ്ലീഷ്,ഗുജറാത്തി,പഞ്ചാബി,ഭോജ്പുരി,ബംഗാളി,മറാത്തി,തെലുങ്ക്,തമിഴ്, കന്നഡ,ഉറുദു,തുടങ്ങി 11 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. സിനിമയിലെ അഭിനേതാക്കളെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Latest Articles