Sunday, May 19, 2024
spot_img

കോവിഡിനെ ഒരു പാഠമാക്കി കമ്മ്യൂണിസത്തിനെ തിരിച്ചറിഞ്ഞ് വെറുക്കാൻ തുടങ്ങുന്ന മലയാളികൾ | ArunSomanathan

മൂന്നുതുണിക്കടകളുള്ള വ്യാപാരി ജീവിക്കാനായി റംബുട്ടാൻ വില്പനയ്ക്ക് ഇറങ്ങി എന്ന വാർത്തകണ്ടു.

തമിഴ്നാട്ടിലാണ് ഞാൻ ജീവിക്കുന്നത്. മലയാളിയുടെ അത്ര ബുദ്ധി ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല, പലരും അവരുടെ പഴയ തൊഴിലിടങ്ങളിലേക്ക് തിരിച്ചുവരുന്നു. തീയേറ്ററൊഴികെ മാളുകൾ സഹിതം എല്ലാം ഓപ്പണാണ്. കോവിഡ് കേസും നന്നായി കുറഞ്ഞു.

കേരളത്തിലെ പ്രബുദ്ധമലയാളി എന്ന അഹങ്കാരം കൊണ്ടുനടക്കുന്നവൻ ഒരു സുഡാപ്പിയോ അവനു കുട പിടിയ്ക്കുന്ന കമ്യൂണിസ്റ്റ് പൊട്ടനോ ആയിരിക്കും. ഇതിൽ സുഡാപ്പിയ്ക്ക് അവന്റെ ബിസിനസ്സെങ്കിലും നടക്കണമെന്നുണ്ടെങ്കിൽ കമ്മികൾക്ക് അതുമില്ല.
ഇന്നലെവരെ തുണിക്കടയിലും മറ്റും മുതലാളിമാരായിരുന്നവർ ഇന്ന് റംബുട്ടാൻ വിൽക്കാനിറങ്ങുന്നതുകാണുമ്പോൾ കമ്മികൾക്ക് ദാരിദ്ര്യത്തിന്റെ സോഷ്യലിസം നടപ്പായ സന്തോഷമാണ്.

അതുകൊണ്ട് പടുദാരിദ്ര്യത്തിൽ വീണാലും കമ്മി ചിന്തിക്കുന്നത് താൻ മാത്രമല്ലല്ലോ കുറേ പഴയ പണക്കാരും കഷ്ടപ്പെടുന്നുണ്ടല്ലോ എന്നായിരിക്കും. എന്നിട്ടീ കമ്യുണിസ്റ്റ് മനോഭാവം വിമർശിക്കപ്പെട്ടാൽ അത് മുഴുവൻ മലയാളിയുടെയും പൊതുസ്വഭാവമായി ഇവർ തന്നെ ബ്രാൻഡു ചെയ്യുകയും ചെയ്യും.‌
വിമർശിക്കുന്നവർ സംസ്ഥാനദ്രോഹികളും ആകും.

പറയാൻ വലിയ വ്യവസായമൊന്നുമില്ലാത്ത കേരളത്തിൽ വ്യാപാരമായിരുന്നു‌ മെനയ്ക്ക് നടന്നിരുന്നത്. അതും ഗൾഫ് പണത്തിന്റെ പച്ചപ്പിൽ സൃഷ്ടിക്കപ്പെട്ട ആവശ്യങ്ങളുടെ വെളിച്ചത്തിൽ. കോവിഡ് മിസ്മാനേജ്മെന്റിലൂടെ അതിനെ എങ്ങനെ തകർക്കാമെന്നാണ് കമ്മികൾ ഗവേഷണം നടത്തുന്നത്.

ജനതയുടെ പർചേസിംഗ് പവർ കുറഞ്ഞാൽ എങ്ങനെ വ്യാപാരം നടക്കുമെന്നാണ്. സർക്കാർ ജോലിക്കാർ മാത്രം ടെൻഷനില്ലാതെ ജീവിച്ചാൽ മതിയോ.. കൂലിപ്പണിക്കൊരാളെ വിളിക്കണമെങ്കിൽ നിങ്ങളുടേൽ കൂലി കൊടുക്കാൻ പണം വേണ്ടേ..
മിഡിൽ ക്ലാസ്സുകാരും മറ്റും അവരുടെ സമ്പാദ്യത്തിൽ കുറേനാൾ ഓടും. കൂലിത്തൊഴിലാളികളോ..

അവർക്ക് കിറ്റ് മാത്രം മതിയോ..

നമ്മുടെ സമ്പത്ത് എന്നത് പരസ്പരം ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. സമൂഹത്തിൽ കൂടുതൽ പണക്കാരുണ്ടാകുന്നതാണ് പ്രോത്സാഹിപ്പിക്കേണ്ടത്. അവരുടെ വിവിധ ആവശ്യങ്ങൾ അഡ്രസ്സ് ചെയ്ത് അതിൽ വ്യാപാരം വരുമ്പോൾ പാവപ്പെട്ടവനും പണം സമ്പാദിക്കാം.. അതൊരു ചെയിൻ റിയാക്ഷനാണ്.

കമ്യൂണിസം ചെയ്യുന്നത് ഒരുവന്റെ ദാരിദ്ര്യത്തിനുത്തരവാദി അവനല്ല അടുത്തവീട്ടിലെ പണക്കാരനാണെന്ന് അവനെ വിശ്വസിപ്പിച്ച് വെറുപ്പ് കുത്തിനിറച്ച് ബൂർഷ്വയും പെറ്റി ബൂർഷ്വയും ഒക്കെ ആക്കി ചാപ്പകുത്തലാണ്. അസൂയയിലാണ് കമ്യൂണിസം ഇൻവെസ്റ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പണക്കാർ കുറവും പാവപ്പെട്ടവർ കൂടുതലും ഉള്ള സ്വതന്ത്ര സമൂഹത്തിൽ കമ്യൂണിസം അസൂയക്കാരിൽ വൻ ഡിമാൻഡ് ഉണ്ടാക്കും. സൗജന്യങ്ങൾ അവർക്ക് ഉത്തമ മോഡലാകും. തങ്ങളെ ചൂഷണം ചെയ്താണ് സമ്പന്നർ കാശുണ്ടാക്കുന്നത് എന്ന് ചിന്തിക്കുന്നതിനാൽ അവരുടെ പണം പിടിച്ചെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുന്ന സ്വപ്നങ്ങൾ കാണും.‌

നേരെമറിച്ച് സമൂഹത്തിൽ പണക്കാർ കൂടുകയും പാവപ്പെട്ടവർ കുറയുകയും ചെയ്താൽ അവിടെ കമ്യൂണിസത്തിനു പ്രസക്തിയില്ല. അവിടെ ഒരു ഭരണവർഗ്ഗത്തെ തോല്പിക്കാൻ ഇനിയൊരു ഭരണവർഗ്ഗം എന്ന വിലയേ കമ്യൂണിസ്റ്റിനു കിട്ടൂ.. അതിനാൽ സുസ്ഥിര കമ്യൂണിസ്റ്റ് ഭരണത്തിന് ദാരിദ്ര്യം ആവശ്യമാണ്. അപ്പോൾ മാത്രമേ കിറ്റുകൊടുക്കുന്നവനെ അന്നം കൊടുക്കുന്ന ദൈവം ആയ് ജനങ്ങൾ കാണൂ.. അവന്റെ അപദാനങ്ങൾ പാടാൻ അടിമക്കൂട്ടങ്ങൾ കാണൂ..

പണമുണ്ടെങ്കിൽ ദാരിദ്ര്യത്തിന്റെ ഗ്ലോറിഫികേഷനോ മുതലക്കണ്ണീരോ ആവശ്യമില്ല. അതുകൊണ്ട് പണക്കാരനാകാൻ ധാർമ്മികമായി കഴിയുന്ന ഒരു സ്വതന്ത്രവിപണിയും അതിനെ തുരങ്കം വയ്ക്കുന്ന കമ്യൂണിസം ഇല്ലാതിരിക്കുകയും ആണ് കേരളത്തിനിന്നാവശ്യം.

കമ്യൂണിസ്റ്റ് പാർട്ടി നശിക്കണമെന്നൊന്നും പറയുന്നില്ല. അവർ അവരുടെ മനസ്സിലെ കമ്യൂണിസ്റ്റ് ചിന്താഗതിയും കമ്യൂണിസ്റ്റ് ഊളത്തരവും ഒക്കെ കളഞ്ഞ് ചൈനീസ് കമ്മികളെപ്പോലെ ക്യാപിറ്റലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയും ബിസ്സിനസ്സിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും കിറ്റ് വാങ്ങി ജീവിക്കുന്ന ഗതികേടിലേക്ക് ജനങ്ങളെ തള്ളിവിടാതെയും ഇരുന്നാൽ മതി.

എല്ലാ കുറ്റവും കോവിഡിനു മുകളിൽ ചാർത്തിയിട്ടും കാര്യമില്ല. ഇതിലും ജനസംഖ്യ ഉള്ള സംസ്ഥാനങ്ങൾ അതിനു പുറത്തുകടന്നിരിക്കുന്നു. അവിടങ്ങളിൽ ജനത സമാധാനത്തോടെ തൊഴിലുചെയ്തോ വ്യാപാരം ചെയ്തോ ജീവിക്കുന്നു.
കമ്യൂണിസ്റ്റുകൾക്ക് വെളിവ് വന്ന് കമ്യൂണിസം കുപ്പത്തൊട്ടിയിൽ ഇടുന്ന ആ ഒരു കാലത്തേക്ക് ആഗ്രഹങ്ങളെ പായിച്ചുകൊണ്ട് നിർത്തുന്നു.

Related Articles

Latest Articles