Tuesday, October 20, 2026

കോവിഡിന്റെ വേഗത വർധിക്കുന്നുവോ?

ദില്ലി :കോവിഡ്19പടരുന്നതിന്റെ വേഗത വർധിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ഈ സാഹചര്യത്തിൽ രാജ്യം കർശന നടപടിയെടുക്കണം.

അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ വീടിന് പുറത്ത് പോകാതിരിക്കുക, സമൂഹത്തിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയ രീതികൾ മാത്രമാണ് ഇപ്പോൾ ഫലപ്രദം. കഴിഞ്ഞ 11ദിവസത്തിനിടയ്ക്ക് ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

എന്നാൽ ഇറ്റലിക്ക് ഇപ്പോൾ ചെറിയ ആശ്വാസത്തിന് വഴിയൊരുങ്ങുന്നു. വ്യാഴാഴ്ച്ചയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് അനുഭവപ്പെട്ടത്. സ്പെയിനിൽ 462പേരുകൂടി മരിച്ചതോടെ മരണസംഖ്യ 2182ആയി ഉയർന്നു. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക ഇന്ന് മുതൽ 21ദിവസത്തേക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.

Related Articles

Latest Articles