Thursday, October 8, 2026

കോവിഡിൻ്റെ പുതിയ ലക്ഷണങ്ങൾ ഇതാണ്

വാഷിങ്ടണ്‍: കോവിഡ് രോഗികളില്‍ നടത്തിയ സര്‍വേയില്‍ പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി ഗവേഷകര്‍ കണ്ടെത്തി. രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കോവിഡ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇറ്റലിയില്‍ ഇരുനൂറോളം കോവിഡ് രോഗികളെ പരിശോധിച്ചപ്പോള്‍ 67% പേര്‍ക്കും രുചിയോ ഗന്ധമോ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.

ഇതിന് പുറമെ വരണ്ട ചുമ, പനി,ക്ഷീണം എന്നിവയാണ് കോവിഡ് 19 രോഗികളില്‍ കൂടുതലും കണ്ടെത്തിയിട്ടുള്ള ലക്ഷണങ്ങള്‍. 12% പേരില്‍ മാത്രമാണ് രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് ആദ്യ രോഗലക്ഷണമായി കണ്ടെത്തിയത്. 27% പേര്‍ക്കും മറ്റു ലക്ഷണങ്ങള്‍ക്കൊപ്പമാണ് ഈ ലക്ഷണങ്ങള്‍ ഉണ്ടായത്. എന്നാൽ മൂന്ന് ശതമാനം പേരില്‍ ഗന്ധവും രുചിയും നഷ്ടപ്പെടുന്നതല്ലാതെ മറ്റൊരു ലക്ഷണവും കണ്ടെത്തിയിട്ടില്ല.

Related Articles

Latest Articles