Sunday, October 4, 2026

കോവിഡ് ബാധിച്ച്‌ ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബായി : കോവിഡ് ബാധിച്ച്‌ ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജാണ് (35) മരിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ യുഎഇയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന മലയാളികളുടെ എണ്ണം 19 ആയി.

കുവൈറ്റില്‍ കൊവിഡ് 19 ബാധിച്ച്‌ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അറുപത്തിയൊന്നുകാരനാണ് മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച്‌ രാജ്യത്ത് മരിച്ചവരുടെ എണ്ണം 23 ആയി. ഇവരില്‍ എട്ട് പേര്‍ ഇന്ത്യക്കാരാണ്. 64 ഇന്ത്യക്കാര്‍ അടക്കം 152 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

Related Articles

Latest Articles