Sunday, May 19, 2024
spot_img

കോവിഡ് വാക്‌സിന്‍ ഉടന്‍ എന്ന് ഓസ്‌ട്രേലിയ.ഒരു ഡസനോളം മരുന്നുകള്‍ പരീക്ഷണത്തില്‍

കാന്‍ബെറ : ഈ വര്‍ഷം കോവിഡിനെതിരെ വാക്‌സിന്‍ പുറത്തിറക്കാനാവുമെന്ന പ്രതീക്ഷയില്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് വൈറസ് വാക്‌സിന്‍ കുത്തിവെയ്പ് തുടങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ 131 വോളന്റിയര്‍മാരെയാണ് നൊവാവാക്‌സ് കുത്തിവയ്ക്കുക. മൃഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കുറഞ്ഞ അളവില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തി കഴിഞ്ഞു.ഇതിലൂടെയാണ് വാക്‌സിന്‍ സുരക്ഷ പരിശോധിക്കുകയും ഫലപ്രാപ്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക.

കൊറോണയ്‌ക്കെതിരായി ഒരു ഡസനോളം വാക്‌സിനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത് ഈ വര്‍ഷാവസാനത്തോടെ വാക്‌സിന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മെല്‍ബണില്‍ അധികൃതര്‍ അറിയിച്ചു. ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഗവേഷണം കൂടുതല്‍ നടക്കുന്നത്. എന്നാല്‍ വ്യത്യസ്ത സാങ്കേതിക വിദ്യകളാണ് ഇവയോരോന്നിലും പരീക്ഷിക്കപ്പെടുന്നത്.

Related Articles

Latest Articles