Saturday, May 18, 2024
spot_img

കോവിഡ് വീണ്ടും ഓഹരി വിപണിയെ കൂപ്പു കുത്തിച്ചു

മുംബൈ : ഓഹരിവിപണി 1,011 പോയന്റ്  നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1,011.29 പോയന്റ് താഴ്ന്ന് 30636.71ലും നിഫ്റ്റി 280.40 പോയന്റ് നഷ്ടത്തില്‍ 8981.45ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് . ബിഎസ്‌ഇയിലെ 723 കമ്പനികളുടെ ഓഹരികള്‍ നേട്ടം നേടി .

1647 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 152 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയന്‍മന്റെ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇന്‍ഫ്രടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത് .

ലോഹം, ഐടി, വാഹനം, ബാങ്ക്, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളെല്ലാം നഷ്ടം നേടി .ഫാര്‍മ ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു.
ബിഎസ്‌ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 2.5ശതമാനവും 3ശതമാനവും നഷ്ടത്തിലായിരുന്നു .

Related Articles

Latest Articles