Monday, May 20, 2024
spot_img

കോവിഡ് സ്ഥിരീകരിച്ചു, യുവതി ജീവനൊടുക്കി

മുംബൈ : കോവിഡ്​ വൈറസ് ​ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ യുവതി ആശുപത്രിയില്‍ ആത്മഹത്യ ചെയ്​തു. മുംബൈയിലെ നായര്‍ ഹോസ്​പിറ്റലില്‍ ഇന്ന് പുലര്‍ച്ചെയാണ്​ സംഭവം. കോവിഡ്​ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട 29 കാരി വാഷ്​റൂമില്‍ ഷാള്‍ ഉപയോഗിച്ച്‌​ തൂങ്ങുകയായിരുന്നു. ​ തിങ്കളാഴ്​ച വര്‍ളി സ്വദേശിയായ യുവതിയെ ആസ്​ത്​മയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​.

എന്നാല്‍ കോവിഡ്​ സംശയത്തെ തുടര്‍ന്ന്​ ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുകയായിരുന്നു. ചൊവ്വാഴ്​ച പുറത്തുവന്ന പരിശോധനാ ഫലത്തില്‍ ഇവര്‍ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തി. തുടര്‍ന്ന്​ ഇവരെ കോവിഡ്​ വാര്‍ഡിലേക്ക്​ മാറ്റുകയായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന്​ കേസെടു​ത്തതായി പൊലീസ്​ അറിയിച്ചു.നേരത്തെ മുംബൈ അകോളയിലെ ആശുപത്രിയില്‍ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട കുടിയേറ്റ തൊഴിലാളി കഴുത്ത്​ മുറിച്ച്‌​ ആത്മഹത്യ ചെയ്​തിരുന്നു.

Related Articles

Latest Articles