ദില്ലി : തെക്കുപടിഞ്ഞാറന് മണ്സൂണ് ഈ വര്ഷം സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം. ഇത്തവണത്തെ കാലവര്ഷത്തിന്റെ മൊത്തം ശരാശി 100 ശതമാനം ആയിരിക്കും. മണ്സൂണ് ആരംഭവും പിന്വാങ്ങല് സമയത്തിലും ഇത്തവണ വ്യത്യാസം ഉണ്ടാകുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രാജീവന് അറിയിച്ചു. ജൂണ്, ജൂലായ്, ആഗസ്റ്റു മാസങ്ങളിലാണ് കേരളത്തില് കാലവര്ഷം ശക്തിപ്രാപിക്കുന്നത്.ആഫ്രിക്കയുടെ കിഴക്കന്തീരത്തുനിന്ന് അറബിക്കടലിലൂടെ വീശുന്ന മണ്സൂണ് കാറ്റാണ് കേരളത്തിന് മഴ നല്കുന്നത്.

