ഒട്ടാവ : ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊവിഡ് 19ന് കാരണമായ സാഴ്‌സ് കോവ് 2 (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രം കൊറോണവൈറസ് 2) വിന്റെ ഉത്ഭവം എവിടെയെന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം.
വവ്വാലുകള്‍, പാമ്പുകള്‍ തുടങ്ങിയവയെല്ലാം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. പലവിധ ഊഹാപോഹങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു. ഒടുവില്‍ ഈനാംപേച്ചിയാണ് വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് വരെ വാര്‍ത്തകള്‍ വന്നു.
എന്നാല്‍ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഈനാംപേച്ചിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത വൈറസിന് സാഴ്‌സ് കോവ് 2വുമായി വളരെയധികം വ്യത്യാസമുണ്ടെന്നും കണ്ടെത്തലുകളുണ്ട്.
സാഴ്‌സ് കോവ് 2വിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു പുതിയ സിദ്ധാന്തത്തിലേക്കെത്തിച്ചിരിക്കുകയാണ്. സാഴ്‌സ് കോവ് 2 വൈറസുകളോട് ഏറ്റവും സാമ്യമുള്ള വവ്വാലുകളിലുള്ള കൊറോണ വൈറസ് കാനിഡുക(നായവര്‍ഗം)ളുടെ കുടലിനെ ബാധിച്ചിട്ടുണ്ട്.
ഈ വൈറസ് കാനിഡുകളില്‍ നിന്ന് പരിണാമം സംഭവിച്ച് മനുഷ്യനിലേക്ക് എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നായകളിലെ വൈറസ് സാന്നിദ്ധ്യം നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ശാസ്ത്രലോകം വെളിപ്പെടുത്തുന്നു.
.

